നിങ്ങൾ ഒരു ചാറ്റിൽ അയച്ച വോയ്സ് മെസേജുകൾ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് മാത്രമായോ അല്ലെങ്കിൽ ചാറ്റിലെ എല്ലാവർക്കും വേണ്ടിയോ സന്ദേശം ഡിലീറ്റ് ചെയ്യാൻ തിരഞ്ഞെടുക്കാം.
നിങ്ങൾ Delete for Me തിരഞ്ഞെടുത്താൽ സ്വീകർത്താക്കൾക്ക് അവരുടെ ചാറ്റ് സ്ക്രീനിൽ വോയ്സ് മെസേജ് ഇപ്പോഴും കാണാൻ കഴിയും. എന്നിരുന്നാലും, നിങ്ങൾ Delete for Everyone തിരഞ്ഞെടുത്താൽ എല്ലാവരുടെയും ചാറ്റ് സ്ക്രീനിൽ നിന്ന് വോയ്സ് മെസേജ് നീക്കം ചെയ്യപ്പെടും. ഒരു വോയ്സ് മെസേജ് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ, അത് ചാറ്റിൽ ഇനി ദൃശ്യമാകില്ല.
- നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വോയ്സ് മെസേജ് അടങ്ങിയ ചാറ്റ് തുറക്കുക.
- വോയ്സ് മെസേജുകളിൽ ടാപ്പ് ചെയ്ത് പിടിക്കുക.
- Delete > Delete for Everyone അല്ലെങ്കിൽ Delete for Me ടാപ്പ് ചെയ്യുക.